rbp
ഐരാപുരം റബ്ബർ പാർക്ക് പൗരസമിതിയുടെ ഒന്നാമത് അഖിലേന്ത്യാ ഫുട്ബാൾ ടൂർണമെന്റും, സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും, മുൻ ഇന്ത്യൻ ഫുട്ബാൾ താരവും, പരിശീലകനുമായ എം.എം ജേക്കബ് നിർവഹിക്കുന്നു

പെരുമ്പാവൂർ: ഐരാപുരം റബർപാർക്ക് പൗരസമിതിയുടെ ഒന്നാമത് അഖിലേന്ത്യാ ഫുട്ബാൾ ടൂർണമെന്റും സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും മുൻ ഇന്ത്യൻ ഫുട്ബാൾ താരവും പരിശീലകനുമായ എം.എം. ജേക്കബ് നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ നൗഷാദ് പരീത് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.എ. സാജു, ജില്ലാ പഞ്ചായത്ത് മെമ്പർ ഉമാ മഹേശ്വരി, ഉപദേശകസമിതി അംഗം വി.കെ അജിതൻ, വാർഡ് മെമ്പർമാരായ ലക്ഷ്മി സൂരജ്, അബിൻ ഗോപിനാഥ്, ജോയിന്റ് കൺവീനർ എൻ.ടി സന്തോഷ്, സ്വാഗതസംഘം ഭാരവാഹികളായ എം.എസ്. ഹരികുമാർ, കെ.എ. സുനിൽകുമാർ, കെ.ഐ. സൈനുദ്ദീൻ, സി.കെ. ഹമീദ്, ഹമീദ് പട്ടത്ത്, സി.കെ. മോഹനൻ, സി.എം. അബ്ദുൽ ഖാദർ, എ.കെ. സുരേന്ദ്രൻ, കെ.ഐ. ചെല്ലപ്പൻ തുടങ്ങിയവർ പങ്കെടുത്തു.