കളമശേരി: ഏലൂർ നഗരസഭയിലെ ഒമ്പതാം വാർഡിലെ ചിറാകുഴി റോഡിലെ കാന കുത്തി പൊളിച്ചിട്ടിട്ട് രണ്ടാഴ്ചക്കാലമായിട്ടും നന്നാക്കാത്തതിൽ കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രവർത്തകർ പ്രതിഷേധിച്ചു. കാന വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ ബുദ്ധിമുട്ടുകയാണ്.