kissan
അക്ഷയ് സിജുവിന് കിസാൻ സഭ നൽകുന്ന ആട്ടിൻകുട്ടിയെ ജില്ലാ പ്രസിഡന്റ് ഇ.കെ.ശിവൻ കൈമാറുന്നു..

മൂവാറ്റുപുഴ: പഠനത്തോടൊപ്പം വളർത്തുമൃഗങ്ങളെയും പരിപാലിച്ച് മാതൃകയായ മുളവൂർ വത്തിക്കാൻസിറ്റി പാട്ടുപാളപുറത്ത് അക്ഷയ് സിജുവിന് കിസാൻസഭയുടെ ആദരവ്. ജില്ലാ പ്രസിഡന്റ് ഇ.കെ. ശിവൻ ആട്ടിൻകുട്ടിയെ നൽകി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് വി.എം. തമ്പി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പോൾ പൂമറ്റം, പി.കെ. ബാബുരാജ്, ജോളി പൊട്ടയ്ക്കൽ, എം.എസ്. അലിയാർ, സീന ബോസ്, എം.വി.സുഭാഷ്, പി.വി. ജോയി, എ.ഇ.ഗോപാലൻ, പി.കെ.രാജപ്പൻ, വി.എം. മീരാൻ കുഞ്ഞ്, പി.ആർ.ജോഷി, പി.വി.ബോസ്, അക്ഷയിന്റെ പിതാവ് പി.എൻ. സിജു, മാതാവ് വിനീത സിജുവും സഹോദരൻ അഭിനവ് സിജുവും മുത്തശി അമ്മിണി നാരായണനും ചടങ്ങിൽ പങ്കെടുത്തു. പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയാണ് അക്ഷയ്. സ്‌കൂളിൽ പഠനമുള്ള ദിവസങ്ങളിൽ രാവിലെയും വൈകിട്ടുമാണ് മൃഗങ്ങളെ പരിപാലിച്ച് പോരുന്നത്. വളർത്തുമൃഗങ്ങൾക്കും എല്ലാത്തിനും ഭക്ഷണം നൽകിയശേഷമായിരുന്നു സ്‌കൂളിൽ പോയിരുന്നത്. കോഴി മുട്ട വിരിയിപ്പിക്കുന്നതിനായി ഇൻകുബേറ്ററും വിരിയുന്ന കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് ബ്രൂഡറും അക്ഷയിന്റെ ടെക്‌നോളജിയിൽ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. വിദ്യാർത്ഥികൾക്കും യുവതലമുറയ്ക്കും പ്രചോദനമാവുകയാണ് അക്ഷയിന്റെ വളർത്തുമൃഗങ്ങളോടുള്ള സ്‌നേഹം.