കുറുപ്പംപടി : വായ്ക്കര ഗവ. യു.പി സ്കൂളിൽ 2, 3, 4 ക്ലാസുകളിൽ നടക്കുന്ന ഗണിതവിജയം, വായനാച്ചങ്ങാത്തം രക്ഷാകർതൃ ശില്പശാല നാളെ (വ്യാഴം) രാവിലെ 10.30 ന് വാർഡ് മെമ്പർ ഉഷാദേവി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് വി.വി. എൽദോ അദ്ധ്യക്ഷത വഹിക്കും. ഹെഡ്മിസ്ട്രസ് ബിസി ബൈജു, അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുക്കും.