മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്ന അദ്ധ്യാപികമാരായ ജെസി സോളമൻ, മിനി കെ. അഗസ്റ്റിൻ എന്നിവർക്ക് യാത്രഅയപ്പ് നൽകി.സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി വിരമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് പ്രമോദ് ഘോഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് അനിത കെ.നായർ, പ്രിൻസിപ്പൽ ബിജുകുമാർ, സീനിയർ അദ്ധ്യാപിക ജീമോൾ കെ. ജോർജ്, എം.പി.ടി.എ പ്രസിഡന്റ് അനി എൽദോ, പി.ടി.എ വൈസ് പ്രസിഡന്റ് എം.ടി. ജോയി, വിദ്യാർത്ഥി പ്രതിനിധികളായ ആദിത്യൻ ടി.ജി, ടെൽസാ ചാക്കോ എന്നിവർ സംസാരിച്ചു.