sathish-kumar

കളമശേരി: ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ അക്രമിച്ച പാലക്കാട് കിഴക്കൻചേരി പുതിനക്കയം വീട്ടിൽ സതീഷ് കുമാർ (36) പിടിയിലായി. മദ്യലഹരിയിൽ ഇടപ്പള്ളി ടോൾ വട്ടേക്കുന്നം റെയിൽവേ അണ്ടർപാസിന് സമീപമാണ് ഇയാൾ യുവതിയെ കൈയേറ്റം ചെയ്തത്.

ഞായർ രാത്രി എട്ടോടെയായിരുന്നു സംഭവം. യുവതിയെ റോഡരികിലേക്ക് വലിച്ചിഴച്ച് കഴുത്തിൽ പിടിമുറുക്കി താക്കോൽകൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവംകണ്ട നാട്ടുകാരാണ് പ്രതിയെ പിടികൂടി കളമശേരി പൊലീസിൽ ഏൽപ്പിച്ചത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തുവെന്ന് ഇൻസ്‌പെക്ടർ പി.ആർ സന്തോഷ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.