 
പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. അതുൽ ശേഖർ (ചെയർമാൻ), ഹരിത (വൈസ് ചെയർപേഴ്സൺ), പി.എ. അലൻ (ജനറൽ സെക്രട്ടറി), ആരിഷ് (മാഗസിൻ എഡിറ്റർ), ആഷിൽ (ആർട്സ് ക്ലബ് സെക്രട്ടറി), അതുൽ ജിത്ത്, ആൽബർട്ടോ സെബാസ്റ്റ്യൻ ജൂഡ് (യു.യു.സിമാർ), അരവിന്ദ് (ഡിഗ്രി ഒന്നാംവർഷ പ്രതിനിധി), അശ്വിൻ സുരേഷ് (ഡിഗ്രി രണ്ടാംവർഷ പ്രതിനിധി). കെ.ജെ. ജൻലിൻ (ഡിഗ്രി മൂന്നാംവർഷ പ്രതിനിധി), വൈഷ്ണവ് (പി.ജി ഒന്നാംവർഷ പ്രതിനിധി), അമ്മു അർജുൻ (പി.ജി. രണ്ടാംവർഷ പ്രതിനിധി), കീർത്തന, അലീഷ (വനിതാ പ്രതിനിധികൾ) എന്നിവരാണ് വിജയിച്ചത്.