കൂത്താട്ടുകുളം: മണിമലക്കുന്ന് ഗവ.കോളേജിൽ എസ്.എഫ്.ഐ പാനലിന് സമ്പൂർണവിജയം.20 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 11 ക്ലാസ് പ്രതിനിധി സ്ഥാനങ്ങളിൽ എസ്.എഫ്.ഐ സ്ഥാനാർത്ഥികൾക്ക് എതിരില്ലാതിരുന്നു. മത്സരം നടന്ന ഒമ്പത് സ്ഥാനങ്ങളിലും എസ്.എഫ്.ഐ വിജയിച്ചു.
അഭിരാജ് ആർ. ശേഖർ (ചെയർമാൻ), എം. ദേവിക (വൈസ് ചെയർപേഴ്സൺ), സനൽ പി. രാജ് (ജനറൽ സെക്രട്ടറി), അഞ്ജലി ഹരേഷ്, പി.സാഹിൽ (യു.യു.സിമാർ), ഇസ്മയിൽ നാസർ (മാഗസിൻ എഡിറ്റർ), സിദ്ധാർത്ഥ് കെ. കണ്ണൻ (ആർട്സ് ക്ലബ് സെക്രട്ടറി), ഭാവന സോമൻ, സാറാ എലിസബത്ത് സാജു( വനിതാ പ്രതിനിധികൾ).
ആഹ്ലാദം പ്രകടിപ്പിച്ച് എസ്.എഫ്.ഐ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രകടനം നടന്നു യോഗത്തിൽ
ഏരിയ പ്രസിഡന്റ് കെ.എം. ശ്യാം അദ്ധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി അരുൺ അശോകൻ, ഏരിയ സെക്രട്ടറി മനുഷ്യസ്, എസ്. കൃഷ്ണദാസ്, ബേസിൽ സണ്ണി തുടങ്ങിയവർ സംസാരിച്ചു.