കൂത്താട്ടുകുളം: കേരള കോൺഗ്രസ് (ജേക്കബ് ) കൂത്താട്ടുകുളം മണ്ഡലം കൺവെൻഷൻ പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി. ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി എം.എ. ഷാജി അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സുനിൽ ഇടപ്പലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
ടോമി ചിറപുറം, രാജു തുരുത്തേൽ, സി.എ. തങ്കച്ചൻ, കെ. വിജയൻ, എൻ.കെ. ചാക്കോച്ചൻ , ജോസ് വേളൂക്കര, സി.പി. ജോസ് എന്നിവർ സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായി എൻ.കെ. ചാക്കോച്ചൻ (പ്രസിഡന്റ്), ജോസ് വേളൂക്കര, സി.പി. ജോസ്, സെനീഷ് എം. ജോസ് (വൈസ് പ്രസിഡന്റുമാർ), സി.എ. തങ്കച്ചൻ, എം.ടി. ജോൺ, വിപിൻ മാത്യു (സെക്രട്ടറിമാർ),
വി.പി. വർഗീസ് (ട്രഷറർ) എന്നിവരടങ്ങുന്ന 11 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.