p

കൊച്ചി: കേരള ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന മേഖലാ അന്താരാഷ്ട്ര ചിലച്ചിത്രോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് എറണാകുളം കച്ചേരിപ്പടിയിലെ മാക്ട ഓഫീസിൽ നടി രജീഷ വിജയൻ ഉദ്ഘാടനം ചെയ്തു. കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംവിധായകൻ ജോഷി മുഖ്യാതിഥിയായിരുന്നു.

ഷിബു ചക്രവർത്തി, സുന്ദർദാസ്, ഇടവേള ബാബു, ഔസേപ്പച്ചൻ വാളക്കുഴി, അക്കാഡമി വൈസ് ചെയർമാൻ ബി. അശോക്, വി.സി. അശോക്, സാബു പ്രവദാസ്, കോളിൻസ്, അക്കാഡമി ഭരണസമിതി അംഗം സജിത മഠത്തിൽ എന്നിവർ പങ്കെടുത്തു.
ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെ മൂന്ന് തിയേറ്ററുകളിലായാണ് മേള നടക്കുക. 59 സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. പൊതുജനങ്ങൾക്ക് 500 രൂപയും വിദ്യാർത്ഥികൾക്കും ചലച്ചിത്ര മേഖലയിലെ അസിസ്റ്റന്റുമാർക്കും 250 രൂപയുമാണ് പ്രവേശനനിരക്ക്.