p-rajeev

കൊച്ചി: നോൺ ജേർണലിസ്റ്റ് പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം 19ന് രാവിലെ 9.45ന് കലൂർ റീന്യൂവൽ സെന്ററിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി. ദിനകരൻ അദ്ധ്യക്ഷത വഹിക്കും. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. 11.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ സി.ഇ. മോഹനൻ, യൂണിയൻ ജനറൽ സെക്രട്ടറി വി. ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.