കിഴക്കമ്പലം: പട്ടിമ​റ്റം ജയഭാരത് വായനശാലയുടെ ആഭിമുഖ്യത്തിൽ കെ - റെയിലും പരിസ്ഥിതിയും എന്ന വിഷയത്തിൽ നടന്ന സെമിനാർ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് എം.പി. ജോസഫ് അദ്ധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകനായ ടി.എം. വർഗീസ്, സി.കെ. അയ്യപ്പൻകുട്ടി, എം.പി. രാജൻ, കെ.കെ. പ്രഭാകരൻ, ഷൈജ അനിൽ, ശ്യാമള സുരേഷ്, വായനശാലാ സെക്രട്ടറി കെ.എൻ. സുരേഷ്ബാബു, കെ.വി. അയ്യപ്പൻകുട്ടി, അനീഷ് കുര്യാക്കോസ്, എ.പി. എൽദോസ്, അനന്തു, ഹരികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.