palari-temple-
കിഴക്കേപ്രം പാലാരി ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാട് കൊടിയേറ്റുന്നു

പറവൂർ: കിഴക്കേപ്രം പാലാരി ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് ക്ഷേത്രംതന്ത്രി വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് വൈകിട്ട് 6.30ന് ഭക്തിഗാനമേള, നാളെ വൈകിട്ട് 7.30ന് തിരുവാതിരക്കളി, 19ന് താലംവരവേൽപ്പ്. വലിയവിളക്ക് മഹോത്സവദിനമായ 20ന് രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, നാദസ്വരം, ചെണ്ടമേളം, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി പത്തിന് വിളക്കിനെഴുന്നള്ളിപ്പ്. ആറാട്ട് മഹോത്സവദിനമായ 21ന് രാവിലെ ഒമ്പതിന് നാരായണീയ പാരായണം. ഉച്ചയ്ക്ക് 12.30ന് ആറാട്ടുസദ്യ, വൈകിട്ട് ആറരക്ക് കൊടിയിറക്ക്, തുടർന്ന് കൊടിക്കൽപറ, ആറാട്ടുപുറപ്പാട്, രാത്രി പത്തിന് ആറാട്ടുവരവ്.