bms
എടയാർ അർജുന നാച്ച്വറൽസ് ആൻഡ് എക്സ്ട്രക്ഷൻസ് കമ്പനിയുടെ ആലുവ ഓഫീസിലേക്ക് ജില്ലാ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മസ്ദൂർ സംഘം (ബി.എം.എസ്) നടത്തിയ പ്രതിഷേധ മാർച്ച്

ആലുവ: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന അർജുന നാച്ച്വറൽസ് ആൻഡ് എക്സ്ട്രക്ഷൻസ് കമ്പനിയിലെ അന്യായമായ ലേ ഓഫ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മസ്ദൂർ സംഘം (ബി.എം.എസ്) കളമശേരി മേഖലാ കമ്മിറ്റി ആലുവയിൽ കമ്പനി ഹെഡ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ ഇ.ജി. ജയപ്രകാശ്, വി.കെ. അനിൽകുമാർ, പി.വി. ശ്രീവിജി, പി.കെ. സുദർശൻ, ആലുവ മേഖല പ്രസിഡന്റ് സന്തോഷ് പൈ എന്നിവർ സംസാരിച്ചു. ധർണയിൽ കളമശേരി മേഖലാ ട്രഷറർ പി.കെ. സുദർശൻ, സന്തോഷ് പൈ എന്നിവർ സംസാരിച്ചു.