കിഴക്കമ്പലം: കുമാരപുരം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്ക് നൽകി. സി.എസ്.ആർ ഫണ്ട് വിനിയോഗിച്ച് നൽകുന്ന മെഡിക്കൽ ഉപകരണങ്ങൾ വണ്ടർലാ ജനറൽ മാനേജർ രവികുമാർ ഡോ. സുനിതകുമാരിക്ക് കൈമാറി. വണ്ടർലാ ഉദ്യോഗസ്ഥരായ ബേസിൽ ബാബു, അരുൺകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദു കെ. ഐസക് തുടങ്ങിയവർ പങ്കെടുത്തു.