കോലഞ്ചേരി: സ്പെരിയാർവാലി വടയമ്പാടി സബ് കനാലിൽ വെള്ളമില്ലെന്ന് പരാതി. ഒരുവർഷംമുമ്പുവരെ വേനൽകാലത്ത് ഇവിടെ വെള്ളമെത്തിയിരുന്നു. എന്നാൽ ഇക്കുറി വെള്ളമെത്താതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് കനാലിന്റെ നീരൊഴുക്ക് തടസപ്പെട്ടതായി അറിയുന്നത്. കനാലിൽ വെള്ളമെത്തുമെന്ന പ്രതീക്ഷയിൽ കൃഷിയിറക്കിയ കർഷകർ ഇതോടെ ദുരിതത്തിലായി. വെള്ളം ലഭിക്കാതെ കൃഷികൾ ഉണങ്ങിത്തുടങ്ങി. സ്വകാര്യവ്യക്തിയുടെ സ്ഥലംവഴിയാണ് മുൻവർഷംവരെ കനാൽ ഒഴുകിയിരുന്നത്. ഈ വർഷം പരാതിയുള്ളതിനാൽ വെള്ളം തുറന്ന് വിടാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. അടിയന്തര നടപടിയെടുക്കണമെന്നാണ് ആവശ്യം.