librarycouncil
മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സൈസ് വകുപ്പിന്റേയും കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടെയും സഹകരണത്തോടെ മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഒഫ് എ‌ഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ലഹരിമുക്ത നവനാട് സെമിനാർ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു. സി.കെ. ഉണ്ണി, പി.വി. ഏലിയാസ്, ഡൊ. ഉഷപാർവ്വതി, ജോഷിസ്കറിയ , വി.കെ. നാരായണൻ, പി.ജെ. ജേക്കബ് തുടങ്ങിയവർ സമീപം.

മൂവാറ്റുപുഴ: മയക്കുമരുന്നിന്റെ വ്യാപകമായ ഉപഭോഗം യുവാക്കളെ ആക്രമണോത്സുകരാക്കുന്ന അപകടകരമായ അവസ്ഥയിലേക്ക് കേരളീയ യുവത്വം മാറുന്നുവെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. യുവാക്കളെ മയക്കുമരുന്ന് ലഹരിയിൽനിന്ന് വായനയുടേയും സംഗീതത്തിന്റേയും അറിവിന്റേയും ലഹരിയിലേക്ക് കൊണ്ടുവരണം. അതിനായി ഗ്രന്ഥശാലാ പ്രസ്ഥാനം മുന്നോട്ടുവരണം. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സൈസ് വകുപ്പിന്റേയും കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഒഫ് എ‌ഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ലഹരിമുക്ത നവനാട് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് ജോഷിസ്കറിയ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി സി.കെ. ഉണ്ണി സ്വാഗതം പറഞ്ഞു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.വി. ഏലിയാസ് ലഹരിവിരുദ്ധ ക്ലാസെടുത്തു. ലൈബ്രറികൗൺസിൽ ജില്ലാസെക്രട്ടറി എം.ആർ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ വി.കെ. നാരായണൻ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഡോ.പി.ജെ. ജേക്കബ്, വാർഡ് കൗൺസിലർ ജിനു മടേക്കൽ, സെമിനാർ കോ-ഓർഡിനേറ്റർ അനീഷ് പി. ചിറക്കൽ, ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ, എസ്.എൻ കോളേജ് എഡ്യൂക്കേഷൻ ഐ.ക്യൂ.എ.സി കോ ഓർഡിനേറ്റർ ഡോ. ഉഷപാർവ്വതി, കുമാരനാശാൻ പബ്ലിക് ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു. എസ്.ആർ. സീതാദേവി, ദിവ്യ സുധിമോൻ, കോളേജ് യൂണിയൻ പ്രതിനിധികളായ ആനന്ദ് അബ്രഹാം, എൻ. നന്ദു എന്നിവർ നേതൃത്വം നൽകി.