കൊച്ചി: ശിവഗിരിമഠം ശാഖാസ്ഥാപനമായ എറണാകുളം ശ്രീശങ്കരാനന്ദാശ്രമത്തിൽ മീനമാസത്തിലെ ഉത്രം നക്ഷത്രമായ ഇന്ന് വൈകിട്ട് 6 ന് അതിവിശിഷ്ടമായ കലശപൂജ നടത്തുമെന്ന് ആശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദസ്വാമി അറിയിച്ചു. ശിവഗിരിമഠം തന്ത്രി ശ്രീനാരായണ പ്രസാദ് മുഖ്യകാർമ്മികത്വം വഹിക്കും.
ശങ്കരാനന്ദസ്വാമിയുടെ ശിഷ്യന്മാർക്കുമാത്രം അറിവുള്ള പൂജാവിധികളോടെ വർഷത്തിൽ രണ്ടുപ്രാവശ്യം മാത്രം നടക്കുന്ന പ്രത്യേകപൂജയാണ് ഇത്. കലശത്തിനായി 108 പച്ചമരുന്നുകൾ ചേർത്ത് തയ്യാറാക്കുന്ന തീർത്ഥം പലരോഗങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നുണ്ട്. പൂജയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്കുചെയ്യണമെന്നും സെക്രട്ടറി അറിയിച്ചു. വിവരങ്ങൾക്ക്: 0484 2392949.