മൂവാറ്റുപുഴ: കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ നെല്ലാടുള്ള ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ഉടൻ ആരംഭിക്കുന്ന വസ്ത്ര ചിത്രകല (ഫാബ്രിക് പെയിന്റിംഗ് ആൻഡ് ഹാൻഡ് എംബ്രോയ്ഡറി) 30 ദിവസത്തേക്കുള്ള പരിശീലനത്തിന് 18നും 45 നും ഇടയിൽ പ്രായമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ വിഭാഗക്കാർക്ക് മുൻഗണന. പരിശീലനവും പഠനോപകരണങ്ങളും പരിശീലനസമയത്തുള്ള ഭക്ഷണവും സൗജന്യമാണ്. തയ്യൽ അറിയുന്നവർക്ക് മുൻഗണന. താത്പര്യമുള്ളവർ ഗൂഗിൾഫോമിനായി 9747222619 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടണം.