കോലഞ്ചേരി: വൈസ്‌മെൻ സെൻട്രൽ ക്ളബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച കിച്ചൻഗാർഡനിലെ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സൺ ആശ സനിൽ നിർവഹിച്ചു. ക്ളബ് പ്രസിഡന്റ് നെച്ചി തമ്പി അദ്ധ്യക്ഷനായി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, മുൻ റീജിയണൽ ഡയറക്ടർ പി.കെ. ബാലൻ കർത്ത, ടെൻസിംഗ് ജോർജ്, എം.സി. കുര്യാക്കോസ്, ബിന്ദു രഞ്ജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.