കൊച്ചി: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ധർണ്ണ നടത്തി. വയോജനങ്ങളോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, വയോജനങ്ങളുടെ റെയൽവേ യാത്ര ഇളവുകൾ പുന:സ്ഥാപിക്കുക, വാർദ്ധക്യകാല പെൻഷൻ 5000 രൂപയാക്കി ഉയർത്തുക, ദേശിയ വയോജന നയം ആവിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. സി.എം. ദിനേശ് മണി ഉദ്ഘാടനം ചെയ്തു. ഹിൽട്ടൺ ചാൾസ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. അലി അക്ബർ, രഘുനാഥ് പനവേലി, വി.എ. സോമസുന്ദരം, ഇ.കെ. പ്രേമൻ, സ്റ്റാൻലി ഗോമസ്, ട്രീസ തോമസ്, കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.