വരാപ്പുഴ: നവീകരിച്ച വരാപ്പുഴ മുട്ടിനകം കോൺവെന്റ് റോഡ് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് അദ്ധ്യക്ഷയായി. മെമ്പർ ലിജു എം.പി, എൻ.എസ്. സ്വരൂപ്, സുസ്മിത സുനിൽ, വി.ജെ. ആന്റണി എന്നിവർ പ്രസംഗിച്ചു.