ആലുവ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ജീവനക്കാർ ക്ഷേത്രമര്യാദകൾ പാലിക്കുന്നില്ലെന്ന് പരാതി. ഇത് സംബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ കൗൺസിലർ കെ.കെ. മോഹനൻ ദേവസ്വംമന്ത്രിക്കും ദേവസ്വം ബോർഡ് പ്രസിഡന്റിനും രേഖാമൂലം പരാതി നൽകി.
വഴിപാടിന് രസീത് എഴുതിച്ചവർക്ക് പ്രസാദം നൽകാതെയും പ്രസാദത്തിനായി പലവട്ടം വരുത്തിയുമെല്ലാം നിരുത്തരവാദപരമായി ജീവനക്കാർ പെരുമാറുന്നതായാണ് പരാതി. ജീവനക്കാർ ക്ഷേത്രകാര്യങ്ങളിൽ സമയനിഷ്ഠ പാലിക്കാതെയും വിശ്വാസികളെ വലക്കുകയാണ്. പരാതി പറഞ്ഞിട്ടും ഫലമില്ലാതായ സാഹചര്യത്തിലാണ് പരാതി നൽകിയത്.