കളമശേരി: ഏലൂർ ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 4.30ന് നടക്കുന്ന ജനകീയഗാനോത്സവം റവ.ഫാദർ ജയൻ പയ്യപ്പിള്ളി ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ഷൈവിൻ ആശംസ അർപ്പിക്കും. ദേവരാജൻ മാസ്റ്റർ, ശ്രീകുമാരൻ തമ്പി, കലാഭവൻ മണി എന്നിവരുടെ ഗാനങ്ങളാണ് ആലപിക്കുന്നത്.