മൂവാറ്റുപുഴ: കക്കടാശേരി പാലത്തിനു സമീപം നിയന്ത്രണംവിട്ട ആംബുലൻസ് കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് റോഡിൽ മറിഞ്ഞു. ആർക്കും പരിക്കില്ല. മൂവാറ്റുപുഴയിൽ നിന്ന് ഫ്രീസറുമായി പോത്താനിക്കാടിന് പോകുകയായിരുന്നു ആബുലൻസ്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം.
കോതമംഗലം ഭാഗത്തുനിന്ന് വരികയായിരുന്ന കാറിലാണ് ആദ്യം ഇടിച്ചത്. തുടർന്ന് ഓട്ടോയിൽ ഇടിച്ചു. ഇതിനിടെ കാളിയാർ റൂട്ടിൽനിന്ന് വരുകയായിരുന്ന സ്വകാര്യ ബസ് വെട്ടിച്ചുമാറ്റിയതിനാൽ ദുരന്തം ഒഴിവായി.