കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജിലെ എൻ.സി.സി, എൻ.എസ്.എസ് വിദ്യാർത്ഥികളു‌ടെ നേതൃത്വത്തിൽ ഐക്കരനാട് പഞ്ചായത്തിലെ പുത്തൻചിറ ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഷാജു വർഗീസ്, ബ്ളോക്ക് പഞ്ചായത്ത് അംഗം പി.പി. ജോണി, പഞ്ചായത്ത് അംഗം ലൗലി ലൂയിസ്, ഡോ. കെ.എസ്. ഗ്രേസി, അനറ്റ് സുമൻ തുടങ്ങിയവർ സംസാരിച്ചു. ഉന്നത ഭാരത് അഭിയാൻ സ്വച്ഛതാ ആക്‌ഷൻപ്ളാൻ പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം നടന്നത്.