 
കൂത്താട്ടുകുളം: ഇലഞ്ഞി പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു ഇലഞ്ഞി വില്ലജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇലഞ്ഞി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധപ്രകടനവും ധർണയും നടത്തി. സംസ്ഥാന കമ്മിറ്റിഅംഗം സി.ബി. ദേവദർശൻ ഉദ്ഘാടനം ചെയ്തു. കെ.പി. ചാക്കോ അദ്ധ്യക്ഷനായി. വി.ജെ. പീറ്റർ, സി.എൻ. പ്രഭകുമാർ, ടി.ജി. ഷാജി തുടങ്ങിയവർ സംസാരിച്ചു.