തൃക്കാക്കര: ഗ്യാസ് ചോ‌ർച്ചയുണ്ടാക്കി ഭ‌ർത്താവ് അപായപ്പെടുത്താൻ ശ്രമിച്ചെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കാക്കനാട് അത്താണി ഡിവിഷനിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റും പ്രാദേശിക നേതാവുമായ മൈക്കിളിനെതിരെ ഭാര്യ പ്രേമയാണ് തൃക്കാക്കര അസി.പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പരാതി തൃക്കാക്കര സി.ഐക്ക് കൈമാറി. പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ കേസെടുക്കും. ഒന്നിലേറെ തവണ ഗ്യാസിന്റെ ഹോസ് മുറിച്ചിട്ടുണ്ടെന്നും മാനസികവും ശാരീരികവുമായ പീഡനമാണ് നേരിടുന്നതെന്നും പരാതിയിൽ പറയന്നു. പീഡനം സഹിക്കവയ്യാതെ മകളുടെ വീട്ടിലാണ് താമസിക്കുന്നത്. ഭർത്താവിന്റെ പീഡനം വിവരിക്കുന്ന വീട്ടമ്മയുടെ ഓഡിയോ സന്ദേശം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.