കൊച്ചി: ഐ.എൻ.ടി.യു.സി ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി, പി.ജെ. ജോയ്, വി.പി. ജോർജ്, പി.ടി. പോൾ, എം.എം. രാജു, സജു തോമസ്, ടി.കെ. രമേശൻ, ഷൈജു കേളന്തറ, സൈമൺ ഇടപ്പള്ളി, എ.എൽ. സക്കീർഹുസൈൻ, ലൈമി ദാസ്, രഞ്ജിത്കുമാർ ജി., സൈബ താജുദ്ദിൻ, ചന്ദ്രലേഖ ശശിധരൻ എന്നിവർ സംസാരിച്ചു.