
മൂവാറ്റുപുഴ: കീച്ചേരിപ്പടി പുൽപ്പറമ്പിൽ (പാറക്കണ്ടത്തിൽ) ഡോ. പി.പി. പ്രശാന്ത് (37) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മുൻ കെ.എസ്.ഇ.ബി ജീവനക്കാരൻ പൊന്നു ആചാരിയുടെ മകനാണ്. മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയിരുന്നു. അവിവാഹിതനാണ്. മാതാവ്: രാജമ്മ. സഹോദരിമാർ: പ്രിയ, പ്രീതി.