
തൃപ്പൂണിത്തുറ: കാലിത്തീറ്റ വില വർദ്ധനയ്ക്കെതിരെ കർഷക സംഘം തൃപ്പൂണിത്തുറ എരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ചോറ്റാനിക്കരയിൽ നടന്ന പ്രതിഷേധ യോഗം കർഷക സംഘം എറണാകുളം ജില്ലാ സെക്രട്ടറി എം.സി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകയും സംഘം അംഗവുമായ ഷീജ ബാബു അദ്ധ്യക്ഷയായി. കർഷക സംഘം ഏരിയാ സെക്രട്ടറി സി.കെ. റെജി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗം വി. ജി. സുധികുമാർ, ജി. ജയരാജ്, എ.യു. വിജു, ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ്, ഓമന ധർമ്മൻ തുടങ്ങിയവർ സംസാരിച്ചു. ചോറ്റാനിക്കര മേഖലാ സെക്രട്ടറി കെ.ജി. രവീന്ദ്രൻ സ്വാഗതവും പ്രസിഡന്റ് സി.ജെ. ജോയി നന്ദിയും പറഞ്ഞു.