 
വൈപ്പിൻ: കൊവിഡ് മൂലം ദുരിതത്തിലായ ഖാദിമേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പള്ളിപ്പുറം സർവീസ് സഹകരണബാങ്കും ഖാദി ബോർഡും ചേർന്ന് നടത്തിയ വിപണനമേള സമാപിച്ചു. സമാപനസമ്മേളനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.വി. എബ്രഹാം അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി എ.പി. പ്രിനിൽ, എം.ജെ. ടോമി, ശിവദാസ്, കെ.കെ. വേലായുധൻ, എ.എസ്. അരുണ, ഡോ. കെ.എ. രതീഷ് എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗം പി. ബി. സജീവൻ സ്വാഗതവും സെക്രട്ടറി കെ. എസ്. അജയകുമാർ നന്ദിയും പറഞ്ഞു.
കുഴുപ്പിള്ളി സഹകരണബാങ്ക് പ്രസിഡന്റ് എം. സി. സുനിൽകുമാർ, സെക്രട്ടറി വി.എ. അജയകുമാർ, ഞാറക്കൽ സഹകരണബാങ്ക് സെക്രട്ടറി കെ. കൃഷ്ണകുമാർ എന്നിവർ പി. ജയരാജനിൽനിന്ന് ഖാദിവസ്ത്രങ്ങൾ ഏറ്റുവാങ്ങി.