പറവൂർ: രാജ്യത്തിന്റെ അധികാരം ഏറെനാൾ കൈയാളിയിരുന്ന കോൺഗ്രസ് ഇന്ത്യയിൽ ശോഷണത്തിന്റെ വഴിയിലാണെന്ന് സി.പി.എം നേതാവ് പി. ജയരാജൻ പറഞ്ഞു. ഏഴിക്കരയിൽ എം.വി. പ്രകാശൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.കെ. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, ജില്ലാ കമ്മിറ്റിഅംഗം എം.ബി. സ്യമന്തഭദ്രൻ, എ.എസ്. ദിലീഷ്, എം.എസ് ജയചന്ദ്രൻ, എ.കെ. രഘു എന്നിവർ സംസാരിച്ചു.