മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ 12-ാമത് രാജ്യാന്തര ചലച്ചിത്രോത്സവം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച്. കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്ക്, വിപിൻ ആറ്റ്ലി സംവിധാനം ചെയ്ത മ്യൂസിക്കൽ ചെയർ എന്നീ സിനിമകൾ പ്രദർശിപ്പിച്ചു. സമാപനത്തോടനുബന്ധിച്ച് നടത്തിയ ഓപ്പൺ ഫോറത്തിൽ സംവിധായകൻ വിപിൻ ആറ്റ്ലി, നടൻ പത്മകൃഷ്ണൻ, ഛായാഗ്രാഹകൻ സജിത്, ഡോ. സിൽവിക്കുട്ടി ജോസഫ്, ഗോപി സംക്രമണം, നസീർ അലിയാർ, ജോർജ് , ഈശ്വർ , എൻ. വി. പീറ്റർ.സണ്ണി വർഗീസ്, എം .എസ്. ബാലൻ, പി സരള, ഫിലീം സൊസൈറ്റി സെക്രട്ടറി പ്രകാശ് ശ്രീധർ എന്നിവർ സംസാരിച്ചു.