gbgh

കൊച്ചി: നടൻ ദിലീപ് പ്രതിയായ വധഗൂഢാലോചന കേസിൽ ഡി.ഐ.ജി സഞ്ജയ്‌കുമാർ ഗുരുഡിനും സംശയനിഴലിൽ. ദിലീപിനെ ഡി.ഐ.ജി വാട്‌സ്ആപ്പ് കോളിൽ വിളിച്ചതായി കണ്ടെത്തി. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തലുകൾ സഹിതം സംവിധായകൻ ബാലചന്ദ്രകുമാർ പരാതി നൽകിയതിന് പിന്നാലെയായിരുന്നു ഡി.ഐ.ജി ദിലീപിനെ വിളിച്ചത്. സംസാരം 4.12 മിനിറ്റ് നീണ്ടു.

പ്രതിയായ ദിലീപിനെ ഡി.ഐ.ജി വിളിച്ചത് ഏത് സാഹചര്യത്തിലാണ്, എന്താണ് സംസാരിച്ചത് തുടങ്ങിയ വിവരങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഡി.ഐ.ജിക്കെതിരെ നടപടി സ്വീകരിക്കും. ഡി.ഐ.ജി വിളിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ദിലീപിന്റെയും കേസിലെ മറ്റ് പ്രതികളുടെയും മൊബൈൽ ഫോണുകൾ മാറ്റി പുതിയത് വാങ്ങിയത്. അഭിഭാഷകനുമായി ഫോണിൽ ബന്ധപ്പെട്ടശേഷമാണ് സഞ്ജയ്‌കുമാർ ദിലീപുമായി സംസാരിച്ചതെന്നാണ് അറിയുന്നത്. നിലവിൽ ഐ.ടി.ബി.പി ഡെപ്യൂട്ടേഷനിലാണ്.