പള്ളുരുത്തി: കുമ്പളങ്ങി സെന്റ്. ജോസഫ് പള്ളിയിൽ മദ്ധ്യസ്ഥനായ ഔസേപ്പിതാവിന്റെ തിരുനാളിന് കൊടിയേറി. വികാരി. ഫാ. ജേക്കബ് കയ്യാല കൊടി ആശീർവദിച്ചു. പള്ളിയുടെ 90-ാം വാർഷികത്തോടനുബന്ധിച്ച് 90 പ്രസുദേന്തിമാരുടെ നേതൃത്വത്തിലാണ് തിരുനാൾ നടക്കുന്നത്. 19 ന് 4000 പേർക്ക് നേർച്ചസദ്യയും ഒരുക്കിയിട്ടുണ്ട്. 20 ന് തിരുനാൾ സമാപിക്കും.