മൂവാറ്റുപുഴ: പൈനാപ്പിളടക്കം കാർഷിക മേഖലയിൽ മൂവാറ്റുപുഴക്കായി പ്രത്യേകപാക്കേജ് വേണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ആവശ്യപ്പെട്ടു. കിഫ്ബി ഫണ്ടുകളുടെ ലഭ്യതക്കനുസരിച്ച് പരിഹാരമുണ്ടാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മൂവാറ്റുപുഴ പൈനാപ്പിൾ കാർഷിക മേഘലയിലെ പ്രതാപമാണെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ടുകളുടെ ലഭ്യതക്കനുസരിച്ച് പൈനാപ്പിളടക്കം കാർഷിക മേഖലയിൽ മൂവാറ്റുപുഴക്കായി പ്രത്യേക പാക്കേജുണ്ടാക്കാമെന്ന് മന്ത്രി അറിയിച്ചു .