കൊച്ചി: ആലിൻചുവട് ജനകീയ വായനശാലയുടെ അംഗത്വ കാമ്പയിൻ പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷിൽ നിന്നും ആദ്യ അംഗത്വം സ്വീകരിച്ച് പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സി.ഡി.വത്സലകുമാരി, കെ.ടി. സാജൻ, പി.എസ്.ശിവരാമകൃഷ്ണൻ, സി.എൽ.ലീഷ്, പി.സി.രാജീവൻ എന്നിവർ സംസാരിച്ചു.