അങ്കമാലി: പറമ്പിൽനിന്ന് കിട്ടിയ സ്വർണാഭരണം ഉടസ്ഥരെ ഏൽപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി. നഗരസഭ 15-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വട്ടപ്പറമ്പൻ കുഞ്ഞവരയുടെ പറമ്പിൽനിന്നാണ് ജോലിക്കിടെ കൈച്ചെയിൻ ലഭിച്ചത്. സമീപത്ത് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനിയുടെ ചെയിൻ രണ്ടുമാസം മുമ്പാണ് നഷ്ടമായത്.