തൃക്കാക്കര: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റിൽ തൊഴിൽ അവസരങ്ങളും ദാരിദ്ര നിർമ്മാർജ്ജനത്തിനും മുൻഗണന. ബ്ലോക്ക് പ്രസിഡന്റ് ട്രീസ മനുവലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ജോസി വൈപ്പിൻ ബഡ്ജറ്റ് അവതരിപ്പിച്ചു. ബഡ്ജറ്റിൽ വനിതകൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ 25 ലക്ഷം, ശുചിത്വ പ്രവർത്തനങ്ങൾക്ക് 23 ലക്ഷം, പശ്ചാത്തല വികസനത്തിന് ഒരു കോടി എട്ട് ലക്ഷം, അതിദാരിദ്ര നിർമ്മാർജ്ജന പ്രവൃത്തികൾക്ക് 15 ലക്ഷം,​ ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്ക് 57 ലക്ഷം,​ കാർഷിക ക്ഷീര വികസന പദ്ധതികൾക്കായി 70 ലക്ഷം എന്നിങ്ങനെ വകയിരുത്തി.