പനങ്ങാട്: സന്മാർഗ്ഗ സന്ദർശിനി സഭ ശ്രീവല്ലീശ്വര ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗുരുമന്ദിര വാർഷികത്തിൽ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് പി.കെ. രാജൻ പതാക ഉയർത്തി. തുടർന്ന് പെരുമ്പാവൂർ സ്വാമി വൈദ്യഗുരുകുലം പ്രോഗ്രാം കോ ഓർഡിനേറ്റർ ജയരാജ് ഭാരതി ഗുരുദേവ ധർമ്മ പ്രഭാഷണം നടത്തി. തുടർന്ന് അന്നദാനവും ഉണ്ടായിരുന്നു.