കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടന്നുവരുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് കേരളത്തിൽ 25 വർഷത്തിലധികമായി ഐ.എസ്. ഐ മാർക്ക് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ വിപണനം ചെയ്യുന്ന വ്യാപാരികളെ ആദരിച്ചു. ഹോട്ടൽ ഹോളിഡേ ഇന്നിൽ നടന്ന ഐക്കോണിക്ക് വീക്ക് ആഘോഷചടങ്ങിൽ അന്നാ അലുമിനിയം ഉത്പന്നങ്ങൾക്ക് വേണ്ടി കമ്പനി എം.ഡി ബോബി .എം .ജേക്കബ്ബും ചാക്‌സൺ ഉത്പന്നങ്ങൾക്ക് വേണ്ടി അന്നാ അലുമിനിയം കമ്പനി അഡ്മിനിസ്‌ട്രേഷൻ മാനേജർ പ്രവീൺ രാജും പുരസ്കാരങ്ങൾ സ്വീകരിച്ചു.