കളമശേരി: ഏലൂർ നഗരസഭയുടെ 2022-2023 ലെ ബഡ്ജറ്റ് നഗരസഭ ചെയർമാൻ എ .ഡി .സുജിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൗൺസിൽ യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ ലീലാ ബാബു അവതരിപ്പിച്ചു. 6,35 02,523 രൂപ മുൻ ബാക്കിയും 38,49,81,873 രൂപ വരവും 35,70,04,022 രൂപ ചെലവും 2,79,77,851 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റും എസ്റ്റിമേറ്റുമാണ് ലീലാ ബാബു അവതരിപ്പിച്ചത്. ഇന്ന് രാവിലെ 11ന് ബഡ്ജറ്റിന്മേലുള്ള ചർച്ച നടക്കും.

പുതിയ ആസ്ഥാന മന്ദിരം, ഭവന രഹിതർക്ക് ലൈഫ് ഫ്ളാറ്റ് സമുച്ചയം, മോഡുലാർ ടോയ്ലറ്റ്, മുനിസിപ്പൽ ജീവനക്കാർക്ക് ക്വാർട്ടേഴ്സ്, വാർഡുകളിൽ വാതിൽപടി സേവനം എന്നിവയാണ് പ്രധാന ബജറ്റ് നിർദ്ദേശങ്ങൾ.
പൈതൃക സംസ്കൃതികൾ കുടുംബശ്രീ സംരംഭങ്ങൾ ഇൻഡസ്ട്രിയൽ ടൂറിസം എന്നിവ യോജിപ്പിച്ച് എലൂർ ഫെസ്റ്റ്, 1000 വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുൽ, മുതിർന്നവർക്ക് സായാഹ്ന സൗഹൃദം കന്ദ്രം, "മൈ ഏലൂർ " മൊബൈൽ ആപ്ലിക്കേഷൻ, ലഹരി വിരുദ്ധ കാമ്പയിൻ നിഴൽ സേന രൂപീകരിക്കൽ, ഡയാലിസിസ് രോഗികൾക്ക് ധനസഹായം എന്നിവയാണ് വിഭാവനം ചെയ്യുന്ന പദ്ധതികൾ.