കൂത്താട്ടുകുളം: കൂത്താട്ടുകുളം - രാമപുരം റോഡിൽ കൂത്താട്ടുകുളം രാമപുരം കവല മുതൽ മംഗലത്തുതാഴംവരെ ടാറിംഗ് നടക്കുന്നതിനാൽ ഇന്ന് ഇതു വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ പെരുങ്കുറ്റിക്കു സമീപം ബൈറോഡ് വഴിയോ മംഗലത്തുതാഴത്തുനിന്ന് കാരമല റോഡിലൂടെ അമ്പലക്കുളം-മംഗലത്തുതാഴം വഴിയോ പോകണമെന്ന് പൊതുമരാമത്തുവകുപ്പ് റോഡ് സെക്ഷൻ അസി. എൻജിനീയർ അറിയിച്ചു.