അങ്കമാലി: സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ 28, 29 തീയതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ചിട്ടുള്ള ജില്ലാ ജാഥയ്ക്ക് അങ്കമാലിയിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്ടൻ പി.ആ.ർ മുരളീധരൻ, പി.ടി. പോൾ, സി.കെ. സലിംകുമാർ, ടി.ടി. പൗലോസ്, മുരളി കെ.ബി, മിനി ടി.ആർ, അജി മാന്നാംപിള്ളി എന്നിവർ സംസാരിച്ചു.