അങ്കമാലി: ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി മലയാറ്റൂർ ദൈവദാൻ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ദിവസം ചെലവഴിച്ച് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി അധികൃതർ. ഡോ. ശുഭ കുര്യൻ നയിച്ച സൗജന്യ നേത്ര പരിശോധനാക്യാമ്പും വൃദ്ധരും കിടപ്പുരോഗികളും ഉൾപ്പടെ നൂറ്റമ്പതോളം വരുന്ന അന്തേവാസികൾക്ക് ഉച്ചഉൗണും ആശുപത്രി അധികൃതർ ഒരുക്കി. ലോകോത്തര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങൾ നൽകുന്നതിന് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നിരവധി പരിപാടികൾ ആശുപത്രി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സി.ഇ.ഒ നീലകണ്ണൻ പറഞ്ഞു.