കൂത്താട്ടുകുളം:അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് നഗരസഭാ ഭരണസമിതിക്കില്ലെന്നും പ്രതിപക്ഷ ആരോപണങ്ങൾ ആസൂത്രിതവും വസ്തുതാവിരുദ്ധവുമാണെന്നും ചെയർപേഴ്സൻ വിജയ ശിവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചന്തത്തോട്ടിലേക്ക് മാലിന്യമൊഴുക്കുന്നവർക്കെതിരെ നടപടിയെടുത്തത് ഭരണസമിതി തീരുമാനമാണ്. ആ നടപടിക്കിടെ ഒരു ഉദ്യോഗസ്ഥൻ കൈക്കൂലിവാങ്ങി വിജിലൻസ് പിടിയിലായി. ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെയുള്ള നിയമനടപടിക്ക് വിജിലൻസിന് പൂർണപിന്തുണ നൽകുമെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൻ അംബിക രാജേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സണ്ണി കുര്യാക്കോസ്, ജിജി ഷാനവാസ്, ഷിബി ബേബി, കൗൺസിലർമാരായ അനിൽ കരുണാകരൻ, റോബിൻ ജോൺവൻനിലം, പി.ആർ. സന്ധ്യ, ഷാമോൾ സുനിൽ, സുമ വിശ്വംഭരൻ തുടങ്ങിയവർ പങ്കെടുത്തു.