കോലഞ്ചേരി: ഞായറാഴ്ച നടക്കുന്ന കേരള ബ്ളാസ്റ്റേഴ്സുമായുള്ള ഫു‌ട്ബാൾഫൈനൽ കളികാണാൻ കുന്നത്തുനാ‌ട് എം.എൽ.എ ഹെൽപ്പ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ വാഴക്കുളത്ത് ബിഗ് സ്ക്രീൻ ഒരുങ്ങുന്നു. ചെമ്പറക്കി ജാമിയ ഹസാനിയ ഗ്രൗണ്ടിൽ വൈകിട്ട് 7 മുതൽ സൗജന്യപ്രദർശനം നടക്കും. ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള ബ്ളാസ്റ്റേഴ്സ് ഫൈനൽ കളിക്കുന്നത്.