court
പറവൂർ കച്ചേരിമൈതാനിയിൽ പക്ഷികൾക്ക് ദാഹജലം നൽകുന്നതിന് മൺചട്ടിയിൽ വെള്ളം നിറക്കുന്ന അഭിഭാഷകർ.

പറവൂർ: വേനൽകനത്തതോടെ പറവൂർ കച്ചേരിമൈതാനിയിൽ മരങ്ങൾക്കിടയിൽചൂടിനെ അതിജീവിക്കാൻ പക്ഷികളെത്തിത്തുടങ്ങി. അടുത്തൊന്നും ജലസ്രോതസുകളില്ലാത്തതിനാൽ അധികസമയം പക്ഷികൾ മൈതാനിയിൽ തങ്ങാറില്ല. ഇതിന് പരിഹാരമായി പറവൂർ ഡിസ്ടിക്ട് കോർട്ട് ഓൾ ഇന്ത്യാ ലായേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ അഭിഭാഷകർ മൈതാനിയിൽ പക്ഷിക്കൾക്ക് ദാഹജലം ഒരുക്കി. മൈതാനിയിലെചുറ്റുമുള്ള മരങ്ങൾ, കോടതി കെട്ടിത്തിന്റെ വരാന്തയിലും മുകൾതട്ടിലും മൺചട്ടിയിൽ വെള്ളംനിറച്ചുവെച്ചാണ് പക്ഷികൾക്ക് ദാഹജലം നൽകുന്നത്. കോടതിയിലെത്തുന്നവർക്ക് കുടിവെള്ളത്തിനായി സംഭരണികളും സ്ഥാപിച്ചിട്ടുണ്ട്. യൂണിയൻ ജില്ലാസെക്രട്ടറി അ‌ഡ്വ. കെ.കെ. നാസർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഭാരവാഹികളായ ടി.ജി. അനൂപ്, ശ്രീറാം ഭരതൻ, എം.ബി. സ്റ്റാലിൻ, കെ.കെ. സാജിത. എം.ബി. ഷാജി, പി.ആർ. രാജേഷ്. കെ.കെ. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.