പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശശിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 9 മുതൽ ഒക്കൽ എസ്.എൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ സൗജന്യ നേത്രപരിശോധനാക്യാമ്പ് നടത്തും. ആലുവയിലെ ഡോ. ടോണി ഫെർണാണ്ടസ് കണ്ണാശുപത്രിയുടെയും ഒക്കൽ എ.സി.എസ്. ക്ലബിന്റെയും സഹകരണത്തോടെയുള്ള ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് പ്രവേശനം. ഫോൺ: 9895101254.